ഹജ്ജ്:ഇന്ത്യന്‍ തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായുള്ള ഉദ്യോഗസ്ഥ സംഘം എത്തിത്തുടങ്ങി
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായുള്ള ഉദ്യോഗസ്ഥ സംഘം എത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഡെപ്യൂട്ടേഷനില്‍ വരുന്ന അറുനൂറ് പേരില്‍ പകുതിയിലധികം ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസമാണ് ജിദ്ദയിലെത്തിയത്. ശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫിസില്‍ എത്തിച്ചേരും.
സംഘത്തില്‍ മലയാളികളടക്കമുള്ള വനിതകളുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 14ന് മദീനയിലെത്തും. ഗോവയില്‍ നിന്നുള്ള തീര്‍ഥാടകരാവും ഇത്തവണ ആദ്യം പുണ്യഭൂമിയിലെത്തുത്തുക. അവസാന സംഘം ആഗസ്ത് 16ന് യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം 29ന് നെടുമ്പാശ്ശേരി വഴിയാണ് പുറപ്പെടുക.
നെടുമ്പാശ്ശേരിക്ക് പുറമെ അഹമ്മദാബാദ്, ഔറംഗാബാദ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഡല്‍ഹി, ഗുവാഹത്തി, ഗോവ, ഹൈദരാബാദ്, ജയ്പുര്‍, കൊല്‍ക്കത്ത, ലക്‌നൗ, മംഗലാപുരം, മുംബൈ, നാഗ്പൂര്‍, ഗയ, റാഞ്ചി, ശ്രീനഗര്‍, വാരാണസി തുടങ്ങിയ 20 ഹജ്ജ് എംബാര്‍ക്കേഷന്‍ വഴിയാണ് തീര്‍ത്ഥാടകര്‍ യാത്ര തിരിക്കുക.
അതേ സമയം ഇന്ത്യന്‍ തീര്‍ഥാടകരുടെ വിമാന യാത്ര, മക്കയിലെയും മദീനയിലെയും താമസം, മക്ക മദീന ബസ് യാത്ര, അറഫ, മിന, മുസ്ദലിഫ എന്നിവടങ്ങളിലേക്കുള്ള നീക്കങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മസ്ജിദുന്നബവിക്കു 700 മീറ്റര്‍ ചുറ്റളവില്‍ മര്‍ക്കസിയയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ ഇവിടെ താമസ സൗകര്യം ലഭിക്കാതെ വന്നാല്‍ അവര്‍ക്ക് പണം തിരിച്ചു നല്‍കാനും സംവിധാന പെടുത്തിയിട്ടുണ്ട്.
മദീനയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ ഇവിടെ ഹജ്ജ് മിഷന്‍ പ്രവര്‍ത്തകരുമുണ്ടാവും. ഹജ്ജ് മിഷന്‍ ഓഫിസിനോട് ചേര്‍ന്ന് പത്തു കിടക്കകളുള്ള ആശുപത്രി സജ്ജമാക്കുന്നുണ്ട്. ഇവിടെ നിന്നും എട്ടു ദിവസത്തിന് ശേഷമാണ് തീര്‍ത്ഥാടകര്‍ ബസ്സുകളില്‍ മക്കയിലേക്ക് തിരിക്കുക. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ രണ്ടാം ഘട്ടത്തില്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി മക്കയിലെത്തുക. മക്കയില്‍ ഇത്തവണ തൊണ്ണൂറ് ശതമാനം ഹാജിമാര്‍ക്കും അസീസിയയിലാണ് താമസം ഒരുക്കുന്നത്. മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്ത്രണ്ടായിരം ഹാജിമാര്‍ക്കാണ് ഗ്രീന്‍ കാറ്റഗറിയില്‍ അവസരം ലഭിക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ കാറ്റഗറിയുടെ പരിധി അഞ്ഞൂറ് മീറ്റര്‍ കുറച്ചിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍ റൂമുകളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയില്ല. അസീസിയില്‍ നിന്നും ഹറമിലേക്കുള്ള യാത്ര, മക്കമദീന യാത്ര എന്നിവക്ക് ഇത്തവ മികച്ച ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. ഇരുപത് ശതമാനം ഹാജിമാര്‍ വര്‍ദ്ധിക്കുമെങ്കിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം ജൂലൈ പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെ സഊദിയില്‍ സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."