മിഠായിത്തെരുവ് വാഹന നിയന്ത്രണം; 28 മുതല്‍ അനിശ്ചിതകാല പ്രതിഷേധ സമരം
കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. വാഹന നിയന്ത്രണം ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തി 28 മുതല്‍ അനിശ്ചിതകാല പ്രതിഷേധ സമരം ആരംഭിക്കുമെന്ന് എസ്.എം സ്ട്രീറ്റ് കോഓഡിനേഷന്‍ കമ്മിറ്റിനേതാക്കള് പറഞ്ഞു. മിഠായിത്തെരുവിനെ വ്യാപാര തെരുവായി നിലനിര്‍ത്തുക, നിലവിലുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം. സമരാഹ്വാനവുമായുള്ള പോസ്റ്ററുകള്‍ മിഠായിത്തെരുവില്‍ പലയിടങ്ങളിലായി പതിപ്പിച്ചിട്ടുണ്ട്.
വാഹന നിയന്ത്രണം കച്ചവടത്തെ തകര്‍ക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. പാര്‍ക്കിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന വാഗ്ദാനം നല്‍കിയാണ് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതുവരെയും ഇതിനാവശ്യമായ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് പ്ലാസ ഇതുവരേയും നിര്‍മിച്ചിട്ടില്ല.
രാവിലെ 10 വരെയാണ് ഇപ്പോള്‍ തെരുവിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളത്. സ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ക്കാണ് ഈ ഇളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."