പ്രേതഗവേഷകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: പ്രേതങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകന് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകനായ മനീഷ് തിവാരി(32)ആണ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെ ഫ്ളാറ്റിലെ കുളിമുറിയിലാണ് തിവാരിയെ മരിച്ച നിലയില്‍ കണ്ടത്. പൈലറ്റായിരുന്ന ഇദ്ദേഹം പിന്നീട് പാരാനോര്‍മല്‍ രംഗത്തേക്കു തിരിയുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ല. തിവാരിയുടെ കഴുത്തിന് ചുറ്റം കറുത്ത പാട് കണ്ടെത്തിയിട്ടുണ്ട്.
അറിയപ്പെടുന്ന ഹിപ്നോട്ടിക് വിദഗ്ധന്‍ കൂടിയായിരുന്നു തിവാരി. കഴിഞ്ഞദിവസം രാവിലെ വലിയ ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തിവാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദുഷ്ട ശക്തികള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എത്ര ശ്രമിച്ചിട്ടും അവയെ നിയന്ത്രിക്കാന്‍ പാടുപെടുകയാണെന്നും തിവാരി പറഞ്ഞിരുന്നതായി ഭാര്യ പറഞ്ഞു. ജനുവരിയിലാണ് ഇദ്ദേഹം വിവാഹിതനായത്. പ്രേതബാധയുണ്ടെന്നു ഭയപ്പെട്ടിരുന്ന ആറായിരം സ്ഥലങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."