HOME
DETAILS
MAL
എ. രാജ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
backup
March 26 2019 | 05:03 AM
ഊട്ടി: നീലഗിരി ലോക്സഭാ മണ്ഡലത്തിലെ ഡി.എം.കെ മുന്നണി സ്ഥാനാര്‍ഥി എ. രാജ ജില്ലാ വരണാധി കാരി ജെ. ഇന്നസെന്റ് ദിവ്യ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.
മണ്ഡലത്തില്‍പ്പെട്ട ആറ് നിയോജക മണ്ഡലങ്ങളില്‍ നിന്നെത്തിയ മുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് രാജ പത്രിക സമര്‍പ്പിച്ചത്. പത്രികാ സമര്‍പ്പണത്തിന് രാജക്കൊപ്പം ഡി.എം.കെ ജില്ലാ സെക്രട്ടി പി.എം മുബാറക്, എം. ദ്രാവിഡമണി എം.എല്‍.എ, ആര്. ഗണേഷ് എം.എല്‍.എ, മുന്‍മന്ത്രി കെ. രാമചന്ദ്രന് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."