ഓഹരി ഉടമയാക്കാമെന്ന് വാഗ്ദാനം: ഒരു കോടി തട്ടിയെടുത്തതായി പരാതി
കണ്ണൂര്‍: സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഇന്ടെക് ഇമാജ് എന്ന സ്ഥാപനത്തിന്റെ ഓഹരി ഉടമയാക്കാമെന്ന വാഗ്ദാനത്തില്‍ ഒരു കോടി രൂപ തട്ടിയെന്ന പരാതിയില്‍ ബോളിവുഡ് നടനായ എടക്കാട് സ്വദേശിക്കെതിരേ എടക്കാട് പൊലിസ് കേസെടുത്തു. ലാഭ വിഹിതമോ നല്കിയ തുകയോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണു പരാതി. കൊട്ടാരക്കര സ്വദേശി തോമസ് പണിക്കരുടെ പരാതിയിലാണു എടക്കാട് സ്വദേശിയും മുംബൈ വെസ്റ്റിലെ അന്തേരിയില്‍ താമസക്കാരനുമായ പ്രശാന്ത് നാരായണനെതിരേ കേസെടുത്തത്. 2017 ജൂണ്‍ 28നു ശേഷമുള്ള വിവിധ ദിവസങ്ങളിലാണ് ഓഹരി ഉടമയാക്കാമെന്ന വാഗ്ദാനം നല്കി തോമസ് പണിക്കറില്‍ നിന്നു ഒരു കോടി രൂപ പ്രശാന്ത് നാരായണന് വാങ്ങിയത്്. ആറു മാസത്തില്‍ ലാഭവിഹിതമായി 25 ലക്ഷം രൂപയാണു വാഗ്ദാനം ചെയ്തത്. പിന്നീട് ലാഭവിഹിതമോ നല്കിയ തുകയോ ഇയാള്‍ തിരിച്ചുനല്‍കിയില്ല. സംഭവത്തെകുറിച്ചു കണ്ണൂര്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."