അടിയന്തര പ്രമേയാനുമതി നിഷേധിച്ചു: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ശേഷമാണ് ഇറങ്ങിപ്പോക്ക്.
അതേസമയം പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വിരോധം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവര്‍ത്തകരാണ് അതിന്റെ വൈരാഗ്യമാണ് ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലയിലേക്ക് നയിച്ചതെന്നും പിണറായി പറഞ്ഞു.
കണ്ണൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്നും സംസ്ഥാനത്തിന്റെ താല്പര്യം മുന്‍നിര്‍ത്തിയാണ് ഡി.ജി.പിയെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്പര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."