HOME
DETAILS
MAL
മുതുതല വഴി ആമയൂര്‍-തൃത്താല കൊപ്പം റോഡ് പദ്ധതിരേഖ കിഫ്ബി അംഗീകരിച്ചു
backup
July 02 2018 | 08:07 AM
പട്ടാമ്പി: പട്ടാമ്പിയില്‍നിന്ന് മുതുതല വഴി ആമയൂര്‍-തൃത്താല കൊപ്പത്തേക്കുള്ള റോഡ് റബറൈസ് ചെയ്യാനുളള പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്കി. 20 കോടി ചെലവിലാണ് റോഡിന്റെ ഏഴ് കിലോമീറ്ററോളംവരുന്ന ഭാഗം റബറൈസ് ചെയ്യുന്നത്. റോഡിന്റെ തുടക്കമായ പട്ടാമ്പി കൊടുമുണ്ട ഭാഗത്തെ നാലരക്കിലോമീറ്റര്‍ രണ്ടരവര്‍ഷം മുന്‍പ് റബറൈസ് ചെയ്തിരുന്നു.
ആദ്യം ബജറ്റില്‍ 10 കോടിരൂപയായിരുന്നു ഇതിനായി നീക്കിവച്ചിരുന്നത്. തുടര്‍ന്ന് റൂബി സോഫ് ടെക് സാധ്യതാപഠനം നടത്തുകയും ചെയ്തു. ഇനി സാമ്പത്തികാനുമതി കിട്ടിയാല്‍ ദര്‍ഘാസ് നല്കി റോഡുപണി വളരെവേഗം പൂര്‍ത്തിയാക്കാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."