HOME
DETAILS
MAL
ആശുപത്രികള്‍ക്ക് മുന്നറിയിപ്പുമായി കെജ്രിവാള്
backup
June 07 2020 | 03:06 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമായ രാജ്യതലസ്ഥാനത്ത് രോഗികളെ ചികിത്സിക്കുന്നതിന് അസൗകര്യങ്ങള്‍ നേരിടുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ, സംസ്ഥാനത്തെ ആശുപത്രികള്‍ക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാതെ ബെഡ്ഡുകള്‍ മറ്റുള്ളവര്‍ക്കു നല്‍കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ആശുപത്രികള്‍ക്കു കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് കെജ്രിവാള് വ്യക്തമാക്കിയത്. ബെഡ്ഡുകളും സൗകര്യങ്ങളും ഉണ്ടായിട്ടും രോഗികളെ പ്രവേശിപ്പിക്കാത്ത ആശുപത്രികള്‍ ഏതൊക്കെയെന്ന് അന്വേഷിക്കുമെന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."