നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി
പുതുക്കാട്: വരന്തരപ്പിള്ളി കുന്നത്തുപാടത്ത് മദ്യലഹരിയില്‍ അടച്ചുപൂട്ടിയ വീടിനുള്ളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ഗൃഗനാഥനെ പൊലിസ് കീഴ്‌പെടുത്തി ആശുപത്രിയിലെത്തിച്ചു.
കുന്നത്തുപാടം മാവറ അവറാച്ചന്‍ എന്ന ബാബുവാണ് മണിക്കൂറുകളോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മകനും ഇന്നലെ രാവിലെ അവരുടെ വീട്ടിലേക്ക് പോയിരുന്നു.
വീട്ടുകാര്‍ പോയ ദേഷ്യത്തില്‍ അകത്തു കയറിയ ഇയാള്‍ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. വാതിലുകള്‍ പൂട്ടിയിട്ടു വീടിനകത്തിരുന്നു മദ്യപിച്ച ഇയാളെ നാട്ടുകാര്‍ പലതവണ സമാധാനിപ്പിക്കാന്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടു സമീപവാസികള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ പൊലിസ് തന്നെ കൊണ്ടുപോകാന്‍ എത്തിയാല്‍ ഗ്യാസ് തുറന്നു വിട്ടു ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു ഇയാള്‍ വെട്ടുകത്തിയുമായി വീടിനകത്ത് നില്‍ക്കുകയായിരുന്നു.
വരന്തരപ്പിള്ളി എസ്.ഐയുടെ നേതൃത്തില്‍ പൊലിസും പുതുക്കാട് നിന്നു ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. വീടിനു ചുറ്റും പതുങ്ങിയിരുന്ന പൊലിസ് ഇയാള്‍ വാതില്‍ തുറന്ന തക്കം നോക്കി പിടികൂടുകയായിരുന്നു.
രണ്ടു മണിക്കൂറോളം കാത്തു നിന്നതിനു ശേഷമാണ് ഇയാളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."