ഹൈടെക് സംവിധാനങ്ങളുമായി ഇലക്ഷന്‍ കമ്മിഷന്‍
വോട്ടര്‍ സഹായ ആപ്ലിക്കേഷന്‍
ആലപ്പുഴ: രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് ഇലക്ഷന്‍ സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ഒരിടത്തു നിന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ കമ്മിഷന്‍ പുതിയ ആപ്പ് പുറത്തിറക്കി. ഗൂഗില്‍ പ്ലേസ്‌റ്റോറില്‍ നിന്ന് വോട്ടര്‍ ഹെല്‍പ്പ് ലാന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഇലക്ഷന്‍ കമ്മിഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്ന് തത്സമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ്. വോട്ടര്‍ പട്ടിക തിരയല്‍, പുതിയ വോട്ടര്‍ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പ് അപേക്ഷകള്‍ പൂരിപ്പിക്കല്‍, മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് ഷിഫ്റ്റ് ചെയ്യല്‍, ഓവര്‍സിസ് വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യല്‍ അല്ലെങ്കില്‍ പരാതി നല്‍കല്‍, എന്‍ട്രികളുടെ തിരുത്തല്‍, നിയമസഭാ മണ്ഡലത്തിനുള്ളില്‍ തന്നെ ട്രാന്‍സ്‌പൊസിഷന്‍ ചെയ്യല്‍ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും.
എന്‍.വി.എസ്.പി പോര്‍ട്ടല്‍
അഥവാ നാഷണല്‍ വോട്ടേഴ്‌സ് സര്‍വിസ് പോര്‍ട്ടല്‍, പൊതുജനങ്ങള്‍ക്കായി പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മിഷന്‍ ഓണ്‍ലൈന്‍ ആയി പുതിയ അപേക്ഷകള്‍ നല്‍കാനും ഇലക്ഷന്‍ വിവരങ്ങള്‍ തിരുത്തുവാനും മാറ്റങ്ങള്‍ വരുത്തുവാനുമായി ഇലക്ഷന്‍ കമ്മിഷന്‍ തയാറാക്കിയ ഓണ്‍ലൈന്‍ സംവിധാനമാണ് എന്‍.വി.എസ്.പി. ഇന്‍ പോര്‍ട്ടല്‍.
എസ്.എം.എസ് 1950
നവാഗത വോട്ടര്‍മാരുടെ സംശയങ്ങള്‍ ഒരു എസ്.എം.എസിലൂടെ പരിഹരിച്ചു നല്‍കുക എന്ന ഉദ്ദേശത്തോടെ ഇലക്ഷന്‍ കമ്മിഷന്‍ പുറത്തിറക്കിയ സംവിധാനമാണ് എസ്.എം.എസ് 1950. പുതിയ തലമുറയെ കൂടുതലായി തെരഞ്ഞെടുപ്പിലേക്ക് പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര സംവിധാനം ഇലക്ഷന്‍ കമ്മിഷന്‍ ഇറക്കിയത്.
വോട്ടര്‍ സഹായ കേന്ദ്രം
വോട്ടര്‍മാരുടെ സംശയങ്ങള്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, പേര് വെട്ടല്‍, തിരുത്തല്‍, തുടങ്ങി വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ കമ്മിഷന്‍ എല്ലാ മണ്ഡലത്തിലുമായി വോട്ടര്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
1950 ലേക്ക് വിളിക്കൂ
പൊതുജനങ്ങളുടെയും നവാഗത വോട്ടര്‍മാരുടെയും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി ഇലക്ഷന്‍ കമ്മിഷന്‍ തയാറാക്കിയ ടോള്‍ ഫ്രീ നമ്പര്‍ സംവീധാനമായ 1950 മുഖാന്തരം പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."