HOME
DETAILS

മാനദണ്ഡങ്ങളില്ലാതെ കണ്‍സ്യൂമര്‍ ഫെഡിന് വായ്പ; 60 കോടി ഉടന്‍ തിരിച്ചടക്കണം: അനില്‍ അക്കര എം.എല്‍.എ

  
backup
April 17 2017 | 19:04 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d


വടക്കാഞ്ചേരി: അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്നും മന്ത്രി എ.സി മൊയ്തീന്റെ സമ്മര്‍ദങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് വായ്പയായി എടുത്ത 50 കോടിയും ഡെപ്പോസിറ്റായി വാങ്ങിയ 10 കോടിയും അടക്കം 60 കോടി രൂപ അടിയന്തിരമായി ബാങ്കില്‍ തിരിച്ചടക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി കണ്‍സ്യൂമര്‍ ഫെഡ് നടത്തിയ ഈ സാമ്പത്തിക ഇടപാട് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണം. 2016 ആഗസ്റ്റ് 16 ന് തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ വെച്ച് മന്ത്രി, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മെഹബൂബ്, എം.ഡി  എന്‍.രാമനുണ്ണി, സഹകരണ രജിസ്ട്രാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് അടാട്ട് ബാങ്കില്‍ നിന്നും 25 കോടി രൂപ ആദ്യം ഡെപ്പോസിറ്റായി കൈപ്പറ്റിയത്. പിന്നീട് 2016 സെപ്റ്റംബര്‍ 23 ന് കണ്‍സ്യൂമര്‍ ഫെഡിന്റെ അപേക്ഷ അനുസരിച്ച് നേരത്തേ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 10 ശതമാനം പലിശക്ക്  50 കോടി രൂപ വീണ്ടും കൈപ്പറ്റി. ഇത് നിലവിലുള്ള സഹകരണ നിയമത്തിന്റെ പരസ്യമായ ലംഘനമാണ്. അടാട്ട് ബാങ്കിന്റെ നിയമാവലി അനുസരിച്ച് ബാങ്ക് നടത്തുന്ന ഇടപാടുകളില്‍ തൃശൂര്‍ താലൂക്ക് പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് എ, ബി, സി, ഡി, ഇ, എഫ് എന്നീ ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമാണ് നിയമാനുസരണം ഇടപാട് നടത്താന്‍ അര്‍ഹതയുള്ളത്. അടാട്ട് ബാങ്കില്‍ നിലവിലുള്ള ഈ ക്ലാസ് ഓഹരികളില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഒരു ഓഹരി പങ്കാളിത്തവും ഇല്ല. ഓഹരി പങ്കാളിത്തമില്ലാത്ത ബാങ്കില്‍ നിന്നും ഫെഡ് 50 കോടി വായ്പയായി എങ്ങനെയാണ് കൈപ്പറ്റിയതെന്ന് വ്യക്തമാക്കണം.
60 കോടി രൂപയുടെ സ്റ്റോക്ക് ജില്ലയിലെ വിവിധ ഗോഡൗണുകളില്‍ ഉണ്ട് എന്ന് രേഖപ്പെടുത്തിയാണ് തുക കൈപ്പറ്റിയിട്ടുള്ളത്. 50 കോടി രൂപ എടുത്ത് വായ്പക്ക് എന്ത് ഗാരണ്ടിയാണ് കണ്‍സ്യൂമര്‍ ഫെഡ് ബാങ്കിന് നല്‍കിയിട്ടുള്ളതെന്നും എം.എല്‍.എ ചോദിച്ചു.  മന്ത്രി മൊയ്തീന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ബാങ്ക് ഈ തുക നല്‍കിയിട്ടുള്ളത്. ഈ വായ്പ നിലനില്‍ക്കുമ്പോള്‍ 2016 സെപ്റ്റംബര്‍ 30 ന് വീണ്ടും 10 കോടി രൂപയും  ഡെപ്പോസിറ്റായി വാങ്ങിയിട്ടുണ്ട്. പ്രാഥമിക സംഘങ്ങള്‍ക്ക് അപ്പക്‌സ് ബാങ്കുകളായി ജില്ലാ സഹകരണ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും മാത്രം പണം നിക്ഷേപിക്കാന്‍ അനുമതി ഉള്ളപ്പോള്‍ അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്നും 10 കോടി രൂപ അനധികൃതമായി ഡെപ്പോസിറ്റായി കൈപ്പറ്റിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അധികൃതര്‍ വെളിപ്പെടുത്തണം.
ബാങ്കിന്റെ നിയമാവലി അനുസരിച്ച് കൃഷി, ആരോഗ്യം, ചെറുകിട വ്യവസായം തുടങ്ങിയ ഇടപാടുകളില്‍ ബാങ്കിന്റെ ഓഹരി ഉള്ളവര്‍ക്ക് വായ്പ കൈപ്പറ്റാവുന്നതാണ്.  എന്നാല്‍ നിയമാവലിക്കു വിരുദ്ധമായി കൈപ്പററിയ 50 കോടി രൂപ വായ്പയും 10 കോടി രൂപ ഡെപ്പോസിറ്റും ഉപയോഗിച്ച് മൊത്തം 60 കോടി രൂപക്ക് കണ്‍സ്യൂമര്‍ ഫെഡ് മദ്യം വാങ്ങി വില്‍പന നടത്തുന്നത് ചട്ടവിരുദ്ധമാണ്. ഇവിടെ ബാങ്ക് പ്രസിഡന്റിനെതിരായി ഉന്നയിക്കുന്ന ആരോപണത്തില്‍ തൃശൂര്‍ ജില്ലാ പാഡി പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിക്ക് ഈ ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള 15 കോടി രൂപക്ക് 25 കോടി രൂപയുടെ നെല്ല് ബാങ്കിന്റെ കൈവശമുണ്ട്. പാഡി പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അരിക്കടകളില്‍ 25 രൂപക്ക് വില്‍ക്കാനുള്ള അരി നല്‍കുന്നത്. എ.സി മൊയ്തീന്റെ സമ്മര്‍ദപ്രകാരം നടത്തിയിട്ടുള്ള ഈ നിയമവിരുദ്ധ നടപടി അടക്കം ബാങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം.
 ബാങ്കില്‍ നിന്ന് എനിക്ക് വ്യക്തപരമായി അര്‍ഹതയില്ലാത്ത എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം  ഭരണ സമിതിയെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള അന്വേഷണം നിയമാനുസൃതമാണെങ്കില്‍ 60 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതിയെയും സസ്‌പെന്റ് ചെയ്യണം. ഏതു നിയമപ്രകാരമാണ് കണ്‍സ്യൂമര്‍ ഫെഡ് 50 കോടി രൂപ അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്നും കൈപ്പറ്റിയെന്നുള്ള വസ്തുത മന്ത്രി എ.സി മൊയ്തീന്‍ കേരളത്തിലെ ജനങ്ങളോട് തുറന്നു പറയണം. മുതുവറ സെന്ററില്‍ നടക്കുന്ന തന്റെ നിരാഹാര സമരം ബാങ്കില്‍  ജനാധിപത്യം പുനസ്ഥാപിക്കുന്നതു വരെ തുടരുമെന്നും അനില്‍ അക്കര അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago