HOME
DETAILS

നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ചീറിപ്പായുന്നു നടപടിയെടുക്കാതെ അധികൃതര്‍

  
backup
July 02 2018 | 08:07 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1-2


മൂവാറ്റുപുഴ: അപകടം വിതച്ച് സ്‌കൂള്‍ സമയങ്ങളില്‍ നിരത്തുകളിലൂടെ ടിപ്പര്‍, ടോറസ് ലോറികള്‍ ചീറിപ്പായുന്നു. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാനനിരത്തുകളിലൂടെ അപകട ഭീഷണി ഉയര്‍ത്തി സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ചീറിപായുമ്പോഴും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നില്ല. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും പലപ്പോഴും പാലിക്കപ്പെടാത്ത സാഹചര്യമാണ്. പ്രദേശത്തു പ്രവര്‍ത്തിക്കു പാറമടകളില്‍ നിന്നും മെറ്റല്‍ ക്രഷറുകളില്‍ നിന്നുമുള്ള സാധന സാമഗ്രികളുമായാണ് ലോറികള്‍ ചീറിപായുന്നത്. അവധി ദിവസങ്ങളുടെ മറവില്‍ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മേഖലയില്‍ സജീവമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്ന ലോറികള്‍ അധികൃതരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഗ്രാമീണ റോഡുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപായുന്ന ലോറികള്‍ പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട്.
കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കുമാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുത്. അധികൃതരുടെ കണ്ണുവെട്ടിച്ചു നടത്തുന്ന മണ്ണെടുക്കല്‍, പാടം നികത്തല്‍ എന്നിവയ്‌ക്കെതിരെ അധികൃതര്‍ സ്വീകരിക്കുന്ന മൃദു സമീപനമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്കു ചുക്കാന്‍ പിടിക്കു മാഫിയയ്ക്കു വളമാകുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടുതിനായി ടിപ്പര്‍ ലോറികളുടെ മുന്നില്‍ ഇരുചക്ര വാഹനങ്ങളില്‍ എസ്‌കോര്‍ട്ട് സഹിതമാണ് പ്രദേശത്ത് ലോറികളുടെ പരക്കം പാച്ചില്‍.
സ്‌കൂളുകള്‍ തുറതോടെ വിദ്യാര്‍ഥികളും അപകട ഭീഷണി നേരിടുകയാണ്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ സഞ്ചാരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പലവട്ടം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്.
തടി ലോറികളിലും മറ്റും അനുവദിക്കപ്പെട്ടതിലുമധികം ഭാരം കയറ്റുതും റോഡുകളില്‍ ഗതാഗതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴക്കാലമായതോടെ അമിത ലോഡു കയറ്റുന്ന തടിലോറികള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago