കുട്ടാടന്‍ പാടത്തെ അനധികൃത കളിമണ്‍ ഖനനം ഓട്ടുകമ്പനി ഉടമക്കെതിരേ പഞ്ചായത്ത് അധികൃതര്‍ കലക്ടര്‍ക്ക് പരാതി നല്കി
പുതുക്കാട്: ചെങ്ങാലൂര്‍ കുട്ടാടന്‍ പാടത്ത്നിന്ന് അനധികൃതമായി ഖനനം ചെയ്ത് കടത്തിയ കളിമണ്ണ് തിരികെ നിക്ഷേപിക്കാത്ത ഓട്ടുകമ്പനി ഉടമക്കെതിരേ പുതുക്കാട് പഞ്ചായത്ത് കലക്ടര്‍ക്ക് പരാതി നല്കി.
ചുങ്കം കാഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന മേരി റാണി ഓട്ടുകമ്പനി ഉടമ മഞ്ഞളി ഡേവീസിനെതിരെയാണ് പരാതി. നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് അനധികൃതമായി ഖനനം നടത്തിയതിന് കമ്പനി ഉടമക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഓട്ടുകമ്പനി ഉടമയുടെ സ്വന്തം സ്ഥലമായ തണ്ണീര്തടത്തില്നിന്ന് വ്യാപകമായി കളിമണ്‍ ഖനനം നടത്തിയത്. സംഭവം അറിഞ്ഞ പഞ്ചായത്ത് അധികൃതര്‍ പാടത്ത് നിന്ന് കടത്തിയ മണ്ണ് ഓട്ടുകമ്പനിയില്‍ കണ്ടെത്തിയിരുന്നു. ഖനനം ചെയ്ത കളിമണ്ണ് തിരികെ നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്റെ നേതൃത്വത്തില്‍ കൃഷി ഓഫിസര്‍, വില്ലേജ് ഓഫിസര്‍ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ഓട്ടുകമ്പനിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കമ്പനി ഉടമ കളിമണ്ണ് തിരികെ നിക്ഷേപിക്കാമെന്ന് അധികൃതര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
പൊലിസിന്റെ സാന്നിധ്യത്തില്‍ നല്കിയ ഉറപ്പ് പാലിക്കാതെയായതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പരാതിയുമായി മുന്നോട്ടുപോയത്. പഞ്ചായത്ത് ഭരണസമിതിയുടെ ഏകകണ്ഠമായ തീരുമാനത്തിലാണ് പരാതി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്, വൈസ് പ്രസിഡന്റ് പി.വി ജെന്സണ്, അംഗങ്ങളായ ബേബി കീടായില്‍, തോബി തോട്യാന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."