യൂത്ത് മാര്‍ച്ച് മെയ് ഒന്നിന് തുടങ്ങും
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് മെയ് ഒന്നിന് കാസര്‍കോട് നിന്ന് തുടങ്ങുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 25ന് സെക്രട്ടേറിയറ്റ് ഉപരോധിച്ചു കൊണ്ട് മാര്‍ച്ച് സമാപിക്കും.
വര്‍ഗീയതക്കെതിരേ നാടുണര്‍ത്തുക, ഭരണ തകര്‍ച്ചക്കെതിരേ മനസുണര്‍ത്തുക എന്ന മുദ്രാവാക്യവുമായി കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടുന്നതിനായാണ് വാഹന പ്രചാരണ ജാഥ നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
മെയ് ഒന്നിന് മൂന്നു മണിക്ക് ബദിയടുക്കയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അമരീന്ദര്‍ സിങ് രാജാ ബ്രാര്‍ മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."