ആദിവാസി പ്രത്യേക നിയമന റാങ്ക്‌ലിസ്റ്റ് കാലാവധി കഴിഞ്ഞു: 717 പേര്‍ക്ക് ജോലിയായില്ല
അഗളി: പൊലീസിലും എക്‌സൈസിലും ആദിവാസി യുവാക്കളെ നിയമിക്കുന്നതിനുള്ള പ്രത്യേക പദ്ധതി റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ ഉദ്യോഗര്‍ത്ഥികള്‍ക്കും ജോലി നല്‍കുമെന്ന ഉറപ്പ് നടപ്പിലായില്ല. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ 717 ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമായിരുന്നു. മാര്‍ച്ച് 20ന് കാലാവധി അവസാനിച്ചു. 2018 മാര്‍ച്ച് 21ന് 817 പേരുടെ ലിസ്റ്റ് തയ്യാറാക്കിയ പി.എസ്.സി നൂറ് പേര്‍ക്കുമാത്രമാണ് നിയമനം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പുതിയ നിയമനങ്ങളൊന്നും ഉണ്ടായില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ വിഷയം വകുപ്പിനെ അറിയിച്ചിരുന്നു. നലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികളുടെ ഒപ്പ് ശേഖരിച്ച് പട്ടിക വര്‍ഗ വകുപ്പ് അപേക്ഷ കൈമാറിയെങ്കിലും പുതിയ നിയമനങ്ങള്‍ ഒന്നും നടന്നില്ല. വയനാട്, മലപ്പുറം, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവടങ്ങളിലെ ആദിവാസി യുവാക്കള്‍ക്കുവേണ്ടിയാണ് പദ്ധതി. വനാന്തരങ്ങളിലും വനാര്‍തിര്‍ത്തികളിലുമായി താമസിക്കുന്ന വിവിധ ആദിവാസി വിഭാഗത്തില്‍ഉള്‍പ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുലരുന്നതിന് വേണ്ടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ശാരീരിക പരിശോധനയ്ക്കും അഭിമുഖത്തിനും ശേഷം ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കുകയും മാസങ്ങള്‍ക്കുള്ളില്‍ 100 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തിരുന്നു.
വയനാട്ടില്‍ 69 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 11 പേര്‍ക്കും പാലക്കാട് അട്ടപ്പാടി ബ്ലോക്കില്‍ 20 പേര്‍ക്കുമാണ് പോലീസ്, എക്‌സൈസ് വകുപ്പുകളില്‍ നിയമനം ലഭിച്ചത്. പ്രത്യേക തസ്തിക സൃഷ്ടിച്ച് സൃഷ്ടിച്ചുകൊണ്ടാണ് ആദിവാസി പ്രത്യക നിയമന ശുപാര്‍ശവഴിയുള്ള 100 പേര്‍ക്ക് നിയമനം നടത്തിയത്. ഒഴിവുകളൊന്നും പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം നല്‍കാനായില്ല. ലിസ്റ്റിന്റെ കാലാവധി മാര്‍ച്ച് 20ന് അവസാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."