ആഹ്ലാദപ്രകടനത്തിനിടെ മലപ്പുറത്ത് പൊലിസ് ലാത്തിവീശി
മലപ്പുറം: യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനെത്തിനായി മലപ്പുറം കുന്നുമ്മലിലെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തിവീശി. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. പൊലിസിനെ കണ്ട് ഓടിയ പ്രവര്‍ത്തകരെ പൊലിസ് പിന്തുടര്ന്ന് അടിക്കുകയായിരുന്നുവെന്നാണ് പരാതി. അതിനിടെ സമീപത്തെ പള്ളിയില്‍ നിന്നു നിസ്കാരം കഴിഞ്ഞിറങ്ങിയവരേയും നഗരത്തിലെത്തിയ യാത്രക്കാരെയും പൊലിസ് ലാത്തിവീശിയതായും ആരോപണമുണ്ട്.
നേരത്തെ രാവിലെ മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആഹ്ലാദ പ്രകടനങ്ങള്‍ വൈകിട്ടോടെ നഗരത്തില്‍ നിന്നു തിരിച്ചുവിട്ടിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നും ആഹ്ലാദപ്രകടനത്തിനെത്തിയ പ്രവര്‍ത്തകരും വാഹനങ്ങളും കുന്നുമ്മല്‍ നിറഞ്ഞതൊടെ ട്രാഫിക് സതംഭിച്ചതോടെ പി.ഉബൈദുല്ല എം.എല്‍.എയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനത്തിനെത്തിയ വാഹനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തിരിച്ചുവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."