HOME
DETAILS

അതിര്‍ത്തിയിലെ സംഘര്‍ഷം; രമ്യമായി പരിഹരിക്കുമെന്ന് ഇന്ത്യ

  
backup
June 08 2020 | 02:06 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-4

 

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യ. കഴിഞ്ഞ ദിവസം ലഡാക്കില്‍ ഇരുരാജ്യങ്ങളും സൈനികതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വിവിധ കരാറുകളനുസരിച്ച് പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന സൈനികതല ചര്‍ച്ച ആശാവഹമായിരുന്നെന്നാണ് ഇന്ത്യയുടെ പ്രതികരണം. എന്നാല്‍, ചര്‍ച്ചയില്‍ ഏതെങ്കിലും വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടായതായി റിപ്പോര്‍ട്ടില്ല. നാലു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയക്കു ശേഷം, ഇത് ആദ്യഘട്ടമാണെന്നും ചര്‍ച്ചകള്‍ തുടരുമെന്നുമായിരുന്നു സൈന്യം വ്യക്തമാക്കിയിരുന്നത്. രാവിലെ 8.30ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന സൈനികതല ചര്‍ച്ച മൂന്നു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയിരുന്നത്.
നേരത്തെ, ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍ ഇരു വിഭാഗവും സൈനിക, ആയുധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, എന്താണ് യഥാര്‍ഥ പ്രശ്‌നമെന്നു വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല. പ്രശ്‌നമെന്തെന്ന് ജനങ്ങളെ അറിയിക്കണമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
സംഘര്‍ഷം ഒഴിവാക്കണമെന്ന് യു.എന്നും ആവശ്യപ്പെട്ടു. എന്നാല്‍, പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യയും ചൈനയും തള്ളുകയും നേരിട്ട് ചര്‍ച്ച നടത്തി പരിഹരിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago