സഹോദരിയുടെ കാമുകനെ സഹോദരന് വെട്ടി; നില ഗുരുതരം
എറണാകുളം: സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ സഹോദരന് വെട്ടി. മൂവാറ്റുപുഴയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന് അഖില്‍ (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്.
അഖില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടൊമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് ആക്രമിച്ചതെന്നു പൊലിസ് പറയുന്നു. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസില്‍ ശക്തമായി എതിര്‍ത്തിരുന്നു.
സഹോദരന് വടിവാളുമായി വീട്ടില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നല്‍കിയിരുന്നതായി പൊലിസ് പറഞ്ഞു. മാസ്ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാള്‍ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. അഖിലിന്റെ അമ്മാവന്റെ മകന് അരുണ്‍ ബാബുവിനും പരിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."