കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാന് കുട്ടി (58)യാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.നാല് ദിവസം മുന്‍പാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്.
ഞായറാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചക്കു തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പരിശോധനാഫലം വന്നതിന് ശേഷമേ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.
ഇന്ന് തൃശൂരിലും ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 16 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."