വര്‍ഗീയ ധ്രുവീകരണത്തിലൂടെ സി.പി.എം രഹിത ത്രിപുരക്കായി ബി.ജെ.പി നീക്കം
അഗര്‍ത്തല: കടുത്ത വര്‍ഗീയ ധ്രുവീകരണത്തിലൂടെ സി.പി.എം രഹിത ത്രിപുരക്കായി ബി.ജെ.പിയുടെ നീക്കം. കഴിഞ്ഞ ദിവസം സമാപിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ത്രിപുരയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി മൂന്ന് മുഖ്യമന്ത്രിമാരെയാണ് രണ്ട് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.ജെ.പി ത്രിപുരയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
അധികാരത്തില്‍നിന്ന് സി.പി.എമ്മിനെ അകറ്റുകയെന്നതാണ് തങ്ങളുടെ രാഷ്ട്രീയ തന്ത്രമെന്നാണ് ബി.ജെ.പി നിലപാട്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ഏറ്റവും കൂടുതല്‍ പ്രയത്‌നിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇവിടേക്ക് നിയോഗിക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. യോഗിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവര്‍ ദാസ് എന്നിവരാണ് രണ്ട് മാസത്തെ ദൗത്യത്തിനായി ത്രിപുരയിലേക്ക് പോകുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുന്നതിനായാണ് ഇവരെ നിയോഗിച്ചതെന്നാണ് പറയുന്നതെങ്കിലും വര്‍ഗീയ അജന്‍ഡ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ഇവിടെ അരങ്ങൊരുക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിനായി ശക്തമായ പ്രചാരണം നടത്താനും ഇതിനായി കേന്ദ്രമന്ത്രിമാരെകൂടി ഇവിടേക്ക് നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം ആറിന് അമിത്ഷാ ത്രിപുര സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."