HOME
DETAILS
MAL
വീണ്ടും കൊവിഡ് മരണം: ചാലക്കുടി സ്വദേശി മരിച്ചു, സംസ്ഥാനത്ത് മരണം 17 ആയി
backup
June 08 2020 | 11:06 AM
തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. രോഗം സ്ഥിരീകരിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ(43)യാണ് തിങ്കളാഴ്ച മരിച്ചത്. ഇതോടെ തൃശ്ശൂര്‍ ജില്ലയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 17ലെത്തുകയും ചെയ്തു.
മെയ് 12ന് മാലിയില്‍ നിന്നെത്തിയ ഡിന്നി ചാക്കോയ്ക്ക് മെയ് 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് പ്രമേഹവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."