'കശ്മീരില്‍ സഖ്യം തകരാന്‍ കാരണം മെഹബൂബയുടെ കഴിവില്ലായ്മ'-മുന്‍മുഖ്യമന്ത്രിക്കെതിരെ മൂന്ന് എം.എല്‍.എമാര്‍
ന്യൂഡല്‍ഹി: അധികാരം നഷ്ടമായതിനു പിന്നാലെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ വിമത ശബ്ദമുയരുന്നു. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ മൂന്ന് എം.എല്‍.എമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിലപാടുകളാണ് പി.ഡി.പി-ബി.ജെ.പി സഖ്യം തകരാനുള്ള കാരണമെന്ന കുറ്റപ്പെടുത്തലുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ നേതൃത്വത്തില്‍ പി.ഡി.പിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും ബദലായി ഒരു മുന്നണി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. അംഗസംഖ്യ ഒത്തു വരികയാണെങ്കില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുഫ്തിയുടെ കഴിവില്ലായ്മയാണ് സഖ്യം തകരാന്‍ ഇടയാക്കിയതെന്ന് മുന്‍ മന്ത്രി ഇമ്രാന്‍ അന്‍സാരിയാണ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സാമാജികരായിരുന്ന മുഹമ്മദ് അബ്ബാസ് വാനിയും ആബിദ് അന്‍സാരിയും ഇമ്രാനെ പിന്തുണക്കുകയായിരുന്നു. വിമതര്‍ക്ക് കൂടുതല്‍ പേരെ ലഭിക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്.
അതേസമയം പിഡിപിക്കു പിന്തുണ നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ എത്രയും പെട്ടെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പിക്ക് 25ഉം പി.ഡി.പിക്ക് 28ഉം അംഗങ്ങളായിരുന്നു 89 അംഗ നിയമസഭയില്‍ ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷം 45 ആണ്. പി.ഡി.പിയുമായുള്ള സഖ്യം തുടരുന്നത് ന്യായീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് ബി.ജെ.പി പിന്‍മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."