പെട്രോളിനും ഡീസലിനും രണ്ടു ദിവസം കൊണ്ട് കൂടിയത് 1.20 രൂപ
കൊച്ചി: ഇന്ധനവില തുടര്‍ച്ചയായ രണ്ടാംദിവസവും കൂടിയതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 1.20 രൂപയുടെ വര്‍ധന. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 74.18 രൂപയായും ഡീസല്‍ വില 68.13 രൂപയായും വര്‍ധിച്ചു.
ദിനംപ്രതിയുള്ള വില നിശ്ചയിക്കല്‍ എണ്ണക്കമ്പനികള്‍ ലോക്ക് ഡൗണ്‍ കാലത്ത് നിര്‍ത്തിവച്ചിരുന്നതിനാല്‍ മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധന വില 83 ദിവസം കഴിഞ്ഞതോടെയാണ് വര്‍ധിക്കാന്‍ തുടങ്ങിയത്. ഞായറാഴ്ച 60 പൈസയുടെ വര്‍ധനവിനു പിന്നാലെയാണ് ഇന്നലെയും പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചത്.
ലോക്ക് ഡൗണ്‍ കാലയളവില്‍ പാചകവാതകത്തിനും ഏവിയേഷന്‍ ഇന്ധനത്തിനും വില പുതുക്കിയിരുന്നു. ലോക്ക് ഡൗണിനു മുന്‍പ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞപ്പോള്‍ പെട്രോളിനും ഡീസലിനും മൂന്നു രൂപ എക്സൈസ് തീരുവ വര്‍ധിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നപ്പോള്‍ മെയ് ആറിന് എക്സൈസ് തീരുവ പെട്രോളിന് 10ഉം ഡീസലിന് 13ഉം രൂപ വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."