HOME
DETAILS

വിദ്യാഭ്യാസം ദരിദ്ര വിഭാഗത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കണം: ടി. പത്മനാഭന്‍

  
backup
July 03 2018 | 04:07 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be

 

വടകര: വിദ്യാലയങ്ങളില്‍നിന്ന് ആര്‍ജിക്കുന്ന വിദ്യാഭ്യാസം ദരിദ്ര വിഭാഗങ്ങളുടെ ഉന്നതിക്കായി ഉപയോഗിക്കണമെന്ന് സാഹിത്യകാരന്‍ ടി. പത്മാനഭന്‍. എം.ഐ സഭയുടെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച എം.യു.എം സ്‌കൂളില്‍നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന പരിപാടി 'വിജയോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന് അവകാശവാദങ്ങള്‍ ഉയരുമ്പോള്‍ തന്നെ വലിയ ശതമാനം ജനങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കമാണെന്ന കാര്യം വിസ്മരിക്കരുത്. വിദ്യാഭ്യാസ രംഗം നേടിയ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിദ്യഭ്യാസത്തിന് ആശാവഹമായ മുന്നേറ്റമാണുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളിലുള്‍പ്പെടെ സ്ത്രീ വിദ്യാഭ്യാസ പുരോഗതിയുടെ ഫലം ദൃശ്യമാണെന്നും ടി. പത്മനാഭന്‍ പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തിലധിഷ്ഠിതമായ സാമൂഹിക സാഹചര്യം മൂലമാണ് ന്യൂനപക്ഷങ്ങള്‍ക്കുള്‍പ്പെടെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച സംയമനത്തിന്റെ രാഷ്ട്രീയം ഏറെ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ജി യൂനിവേഴ്‌സിറ്റി ഡി ലിറ്റ് നേടിയ ടി. പത്മനാഭനെ എം.സി വടകര പൊന്നാടയണിയിച്ചു. പ്രൊഫ. കെ.കെ മഹ്മൂദ് അധ്യക്ഷനായി. എം.യു.എം പ്രിന്‍സിപ്പല്‍ എന്‍.ടി മൂസാന്‍കുട്ടി, ടി.ഐ നാസര്‍, കെ.പി മമ്മദ്, സി.കെ അബ്ദുല്‍ വഹാബ് സംസാരിച്ചു. അഡ്വ. അബ്ദുല്ല മണപ്രത്ത് സ്വാഗതവും വി. ഫൈസല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago