അക്ഷരദീപം കൊളുത്തി സാക്ഷരതാ പ്രഖ്യാപന ദിനാഘോഷം
കണ്ണൂര്‍: കേരളം സമ്പൂര്‍ണസാക്ഷരത കൈവരിച്ചതിന്റെ വാര്‍ഷിക ദിനം അക്ഷരദീപം കൊളുത്തി ആഘോഷിച്ചു. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 26ാം വാര്‍ഷികത്തിന്റെ പ്രതീകമായി 26 മണ്‍ചെരാതുകളില്‍ ദീപം പകര്‍ന്നുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ എം ബാബുരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഡോ. ജി കുമാരന്‍, പത്താം തരം കോഴ്‌സ് കണ്‍വീനര്‍ വി.ആര്‍.വി ഏഴോം, സാക്ഷതര മിഷന്‍ കാസര്‍കോട് അസി. കോ ഓര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍, ജില്ലാ സാക്ഷരതാ കോ. ഓര്‍ഡിനേറ്റര്‍ എം.ഡി വത്സല, അസി. കോ ഓര്‍ഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍ സംസാരിച്ചു. സജീവന്‍ കുയിലൂര്‍ സാക്ഷരതാ ഗാനം ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."