ബൈപാസ് അറപ്പുഴ പാലത്തിനു മുകളിലെ ടാറിങ് അടര്‍ന്നു; യാത്ര ദുഷ്കരം
ഫറോക്ക്: ദേശീയപാത ബൈപാസിലെ അറപ്പുഴ പാലത്തില്‍ മേല്‍ഭാഗം പൊട്ടിപൊളിഞ്ഞത് ഗതാഗതം ദുഷ്കരമാക്കുന്നു. സ്പാനുകളുടെ മുകളിലെ ടാറിങ് അടര്‍ന്നു പാലത്തിലാകെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
റോഡിലെ കുഴികളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ ഗതാഗതകുരുക്കിനൊപ്പം അപകട ഭീഷണിയുമുയര്‍ത്തുന്നു. ടാറിങ് അടര്‍ന്നു നേരത്തെയുണ്ടായ ചെറിയ കുഴികളാണ് വാഹനങ്ങള്‍ കടന്നുപോയി വലിയ ഗര്ത്തങ്ങളായിരിക്കുന്നത്. ദിവസം പിന്നിടുംതോറും കുഴികളുടെ വ്യാപ്തി വര്‍ധിച്ചുവരികയാണ്.
ബൈപാസ് റോഡിലൂടെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ പാലത്തിലെത്തുമ്പോഴാണ് കുഴികള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
കുഴികള്‍ കണ്ട് പെട്ടെന്ന് വാഹനം ബ്രേക്കിടുന്നതാണ് അപകടങ്ങള്‍ക്കും ഗതാഗതകുരുക്കിനും ഇടയാക്കുന്നത്. വെളിച്ച സംവിധാനമില്ലാത്ത പാലത്തില്‍ രാത്രി അപകട സാധ്യതയേറെയാണെന്നു യാത്രക്കാര്‍ പറയുന്നു. കുഴികളില്‍ ചാടി ഇരുചക്രവാഹനങ്ങള്‍ വീഴുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."