പന്തല്ലൂരില്‍ പൊലിസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണം
പന്തല്ലൂര്‍: പന്തല്ലൂര്‍ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
പന്തല്ലൂര്‍ നഗരത്തോട് ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോടതി, നഗരസഭാ കാര്യാലയം തുടങ്ങിയവ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പന്തലൂര്‍ നഗരത്തില്‍ വെച്ച് പൊതു പരിപാടികള്‍ നടക്കുമ്പോള്‍ മാത്രമാണ് പൊലിസ് എത്താറുള്ളത്. എന്തെങ്കിലും അനിഷ്ട സംഭങ്ങള്‍ നടന്നാല്‍ ആറ് കിലോമീറ്റര്‍ ദൂരെയുള്ള പൊലിസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിപ്പെടേണ്ട അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്തല്ലൂരില്‍ ഡി.എസ്.പി ക്യാംപ് ഓഫിസ് പ്രവര്‍ത്തിച്ചു വന്നിരുന്നെങ്കിലും അടുത്ത കാലത്ത് അതും ദേവാലയിലേക്ക് മാറ്റി. പന്തല്ലൂര്‍ നിവാസികളുടെ സൗകര്യം കണക്കിലെടുത്തും നഗരത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് തടയിടാന്‍ പൊലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."