HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ സമ്മാന പദ്ധതിയുമായി യാത്രക്കാര്‍
backup
April 17 2017 | 21:04 PM
ആലക്കോട്: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ സമ്മാന പദ്ധതിയുമായി മലയോര മേഖല പാസഞ്ചേഴ്സ് അസോ.. ഫെബ്രുവരിയില്‍ ആരംഭിച്ച കാഞ്ഞങ്ങാട് ബംഗളൂരു ദീര്‍ഘദൂര ബസിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിച്ചു റൂട്ട് നിലനിര്‍ത്തുന്നതിനുമാണ് ശ്രമം. സര്‍വിസ് തുടങ്ങിയ ഫെബ്രുവരി 22 മുതല്‍ 30 ദിവസത്തിനുള്ളില്‍ ബംഗളൂരുവിലേക്ക് യാത്ര ചെയ്ത പയ്യാവൂര്‍ വരെയുള്ള യാത്രക്കാരുടെ മൊബൈല്‍ നമ്പര്‍ നറുക്കിട്ടെടുത്താണ് വിജയികളെ കണ്ടെത്തിയത്. ആലക്കോട് വ്യാപാരഭവനില്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എം ഹരിദാസ് നിര്‍വഹിച്ചു. ജോണ്‍ പടിഞ്ഞാത്ത്, സി.എം ജോസ് സംസാരിച്ചു. ആദ്യയാത്രയിലെ കണ്ടക്ടര്‍ എം.എം പ്രകാശനെ ഉപഹാരം നല്കി ആദരിച്ചു. അരങ്ങം സ്വദേശി മനു, കരുവഞ്ചാല്‍ സ്വദേശി റോയ് എന്നിവരാണ് വിജയികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."