ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ചാര്‍ട്ടര്‍ വിമാനം ഇന്ന് കരിപ്പൂരിലെത്തും
മനാമ: കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ നിന്നും പുറപ്പെടുന്ന പ്രഥമ ചാര്‍ട്ടര്‍ വിമാനം 169 യാത്രക്കാരുമായി ഇന്ന് (ചൊവ്വാഴ്ച) രാത്രി 8.15ന് കരിപ്പൂരിലെത്തും. ബഹ്‌റൈനില്‍ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് വിമാനം പുറപ്പെടുന്നത്. ബഹ്‌റൈനിലെ റിയ ട്രാവല്‍സുമായി സഹകരിച്ചാണ് ഈ ചാര്‍ട്ടര്‍ വിമാനം ഒരുക്കിയതെന്നും എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത അത്യാവശ്യക്കാരായ 169 പ്രവാസി മലയാളികളാണ് ഗള്‍ഫ് എയറിന്റെ എ.എ7260 വിമാനത്തില്‍ നാട്ടിലെത്തുന്നതെന്നും കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ വന്ദേ ഭാരത് മിഷന്‍ അനുസരിച്ച് ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ യാത്ര പുറപ്പെടാന്‍ കഴിയുകയുള്ളൂവെന്നതിനാല്‍ ആദ്യ വിമാനത്തിന്റെ ബുക്കിങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിലായി നാലു വിമാനങ്ങള്‍ കൂടി കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇതിന്റെ ബുക്കിങ് മനാമയിലെ ഓഫിസില്‍ ആരംഭിച്ചിട്ടുണ്ടെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഗര്‍ഭിണികള്‍, രോഗികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങി നിരവധി പേരാണ് ബഹ്‌റൈനില്‍ ദുരിതജീവിതം നയിക്കുന്നത്. ഇവര്‍ക്കാണ് മുന്‍ഗണനയെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."