HOME
DETAILS

അനധികൃത മത്സ്യബന്ധനം; അഞ്ച് ടണ്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി

  
backup
July 03 2018 | 06:07 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%85%e0%b4%9e

 


പൊന്നാനി: കടലില്‍നിന്നു ചെറിയ മത്സ്യങ്ങളെ പിടികൂടുന്ന വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് പിടികൂടി. പൊന്നാനിയില്‍നിന്നു മത്സ്യബന്ധനത്തിന് പോയ മൂന്നു ചെറിയ വള്ളങ്ങളും ഒരു ഇന്‍ബോര്‍ഡ് വള്ളവുമാണ് അനധികൃതമായി ചെറിയമത്സ്യങ്ങളെ പിടികൂടുന്നതിനിടെ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. അഞ്ച് ടണ്ണോളം അയിലക്കുഞ്ഞുങ്ങളെയാണ് ഈ വള്ളങ്ങളില്‍നിന്നു പിടിച്ചെടുത്തത്. ട്രോളിങ് നിരോധന സമയത്ത് കടലിലിറങ്ങുന്ന പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് ചെറുമീനുകളെ പിടികൂടുന്നതിന് നിയന്ത്രണമുണ്ട്.
എന്നാല്‍, ചെറിയ ലാഭത്തിന് വേണ്ടി പ്രജനന ഘട്ടത്തിലുള്ള ചെറുമീനുകളെ പിടികൂടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടലില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ മത്സ്യക്കുഞ്ഞുങ്ങളെ ഉള്‍ക്കടലില്‍ കൊണ്ടുപോയി നിക്ഷേപിച്ചു. വള്ളത്തിന്റെ ഉടമകളില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഇത്തരത്തില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നത് തുടരുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡി.ഡി.സി. ജയനാരായണന്‍ പറഞ്ഞു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജു ആനന്ദ്, ഫിഷറീസ് എസ്.ഐ സുലൈമാന്‍, ബാബുരാജ്, കോസ്റ്റല്‍ പൊലിസ് ഉദ്യോഗസ്ഥര്‍, റസ്‌ക്യൂ ഗാര്‍ഡുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അനധികൃത മത്സ്യബന്ധനം നടത്തിയവരെ പിടികൂടിയത്.എന്നാല്‍ അധികൃതര്‍ അറിയാതെ ഇത്തരം മത്സ്യങ്ങളെ ഇന്നലെ പൊന്നാനിയില്‍ വ്യാപകമായി വിറ്റഴിച്ചിട്ടുണ്ട്.
കൊട്ടക്ക് പതിനായിരം രൂപമുതല്‍ പതിമൂന്നായിരം രൂപയാണ് ഈടാക്കിയത്. ഒരു കൊട്ടയില്‍ 70 മുതല്‍ 80 കിലോ വരെ മത്സ്യക്കുഞ്ഞുങ്ങളുണ്ടാകും. വളത്തിന് വേണ്ടിയാണ് ഇത്തരം ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നത്.വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago