HOME
DETAILS
MAL
ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് രണ്ടാം തരംഗം ഉണ്ടാകില്ലെന്ന്
backup
June 09 2020 | 19:06 PM
ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് രണ്ടാം തരംഗം ഉണ്ടാകില്ലെന്ന് ഗൾഫ് ഹെൽത്ത് കൗൺസിലിലെ പബ്ളിക് ഹെൽത്ത് ഡയറക്ടർ ഡോ: അഹ്മദ് അൽ അമ്മാർ പ്രസ്താവിച്ചു.വൈറസ് വ്യപനത്തിനെതിരെയുള്ള നടപടികൾ മുൻകരുതലുകളില്ലാതെ ലഘൂകരിച്ച രാജ്യങ്ങളിലാാണു വൈറസ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടം സാക്ഷ്യം വഹിക്കുന്നതെന്നും ഡോ: അഹ്മദ് അമ്മാർ പറഞ്ഞു.ഇങ്ങനെ മുൻ കരുതൽ നടപടികൾ വേഗത്തിൽ ലഘൂകരിച്ച രാജ്യങ്ങൾ കൊറോണ വൈറസ് രണ്ടാം തരംഗത്തിനു സാക്ഷ്യം വഹിക്കുമെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സഊദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇത് വരെ പ്രതിരോധ നടപടികൾ പൂർണ്ണമായും പിൻ വലിച്ചിട്ടില്ല. തുടർച്ചയായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷമാണു ഗൾഫ് രാജ്യങ്ങളിൽ നടപടികളിൽ ഇളവുകൾ കൊണ്ട് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."