HOME
DETAILS
MAL
പി.കെ ശശി എം.എല്‍.എയുടെ ജനസഹായസദസ് വെള്ളിനേഴിയില്‍
backup
April 18 2017 | 19:04 PM
ശ്രീകൃഷ്ണപുരം: എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും സംയോജിപ്പിച്ച് പി.കെ ശശി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനസഹായസദാ് 22ന് രാവിലെ 10 മണിക്ക് വെള്ളിനേഴി പഞ്ചായത്ത് ഓഫിസില്‍ നടക്കും. ജനങ്ങളുടെ പരാതികള്‍, അപേക്ഷകള്‍, നിവേദനങ്ങള്‍ നല്‍കാം. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജനസഹായസദസ് സംഘടിപ്പിക്കുന്നത്.
ജനങ്ങള്‍ക്ക് എം.എല്‍.എ മുഖേന സര്‍ക്കാരിനു മുമ്പാകെ ആവശ്യങ്ങള്‍ അവതരിപ്പിക്കാനുള്ള ജനകീയ വേദിയായി ജനസഹായസദസ് ഉപയോഗപ്പെടുത്താം. കഴിഞ്ഞ ജനസഹായസദസില് ലഭിച്ച പല ആവശ്യങ്ങളും പരിഹരിക്കുകയും ബാക്കി വകുപ്പുകളുടെ സഹകരണത്തോടെ പരിഹരിച്ചു വരികയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."