ഭാഗ്യക്കുറി തൊഴിലാളികള്‍ക്ക് ട്രൈസ്കൂട്ടര്‍ വിതരണം ചെയ്തു
കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈസ്കൂട്ടര്‍ നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സണ്‍ഷൈന്‍ റോയല്‍ ഹെറിറ്റേജില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 34 ഭാഗ്യക്കുറി തൊഴിലാളികള്‍ക്കാണ് ട്രൈസ്കൂട്ടര്‍ വിതരണം ചെയ്യുന്നത്. സംസ്ഥാന വികലാംഗ കോര്പ്പറേഷന് മുഖേന അഞ്ച് പേര്‍ക്കും ട്രൈസ്കൂട്ടര്‍ നല്കി. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര് ജയപ്രകാശ്, വി. ബാലന്, അമൃത രാമകൃഷ്ണന്, കെ. മൊയ്തീന് കുട്ടി, സി.പി രവീന്ദ്രന്, ജിന്‍സ് മാത്യു, ടി. നാരായണന്, പ്രേംജിത് പൂച്ചാലി, പി. വീരേന്ദ്രകുമാര്‍, കെ. കുമാരന്, പി. ചന്ദ്രന്, പുക്കോടന്‍ ചന്ദ്രന്, അശോകന് പാറക്കണ്ടി, എം. രാജ്കുമാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."