എം.ഡിയുടെ ഇടപെടല്‍: കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ്
കല്‍പ്പറ്റ: വരുമാനം മെച്ചപ്പെടുത്തി കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ വയനാട്ടിലും എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ഇടപെടല്‍.
സ്വകാര്യ ബസുകള്‍ കുത്തകയാക്കിവച്ചിരിക്കുന്ന കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. കല്‍പ്പറ്റ-ബത്തേരി ഡിപ്പോകളില്‍ നിന്ന് അഞ്ചുവീതം ബസുകളാണ് സര്‍വിസ് നടത്തുക.
ഇതിനുള്ള ബസുകള്‍ രണ്ടു ഡിപ്പോകള്‍ക്കും അനുവദിക്കാന്‍ കെ.എസ്.ആര്‍.ടി.സി എക്‌സികൂട്ടീവ് ഡയറക്ടര്‍മാരായ ജി അനില്‍കുമാറിനും (ഓപ്പറേഷന്‍ വിഭാഗം) ഈ പ്രദീപ്കുമാറിനും (ടെക്‌നിക്കല്‍ വിഭാഗം) എം.ഡി നിര്‍ദേശം നല്‍കി. ഇവരുടെ ശ്രമഫലമായി അടുത്ത ദിവസം തന്നെ ബസുകള്‍ വയനാട്ടിലെത്തിക്കും. കോഴിക്കോട് സോണല്‍ ഓഫിസര്‍ ജോഷി ജോണിനാണ് സര്‍വിസുകളുടെ മേല്‍നോട്ട ചുമതല.
നിലവില്‍ കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് നാമമാത്രമായ ബസുകളാണ് ബത്തേരി കല്‍പ്പറ്റ റൂട്ടില്‍ ലോക്കല്‍ ചെയിന്‍ സര്‍വിസ് നടത്തുന്നത്. കല്‍പ്പറ്റ-ബത്തേരി റൂട്ടിലെ സ്വകാര്യ ബസുകള്‍ എടപ്പെട്ടിയില്‍ നിന്ന് തിരിഞ്ഞ് വിവേകാനന്ദ ആശുപത്രി വഴിയാണ് സര്‍വീസ് നടത്തേണ്ടത്. ഈ വിധം സര്‍വിസ് നടത്താനാണ് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വളരെ കുറച്ച് സ്വകാര്യ ബസുകള്‍ മാത്രമേ ഇതുവഴി സര്‍വിസ് നടത്തുന്നുള്ളു. ബാക്കിയുള്ള സ്വകാര്യ ബസുകളും പെര്‍മിറ്റ് പ്രകാരം സര്‍വിസ് നടത്തിയാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലാഭകരമാക്കാമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ കണക്കുകൂട്ടല്‍. ബത്തേരി ഡിപ്പോയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ കല്‍പ്പറ്റ ബത്തേരിക്കു പകരം കല്‍പ്പറ്റ മാനന്തവാടി റൂട്ടിലാണ് ചെയിന്‍ സര്‍വിസ് നടത്തുന്നത്.
സ്വകാര്യ ബസുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചില ഉദ്യോഗസ്ഥരാണ് കല്‍പ്പറ്റ ബത്തേരി റൂട്ടില്‍ സര്‍വിസ് നടത്താന്‍ നടപടി സ്വീകരിക്കാത്തതെന്ന് ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പുതിയ സര്‍വിസുകള്‍ക്ക് തുരങ്കം വെക്കാന്‍ നീക്കമുണ്ടായാല്‍ അത് എം.ഡിയുടെ ശ്രദ്ധയില്‍പെടുത്താനുള്ള നീക്കത്തിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."