വെള്ളാപ്പള്ളിയുടേത് എസ്.എന്‍.ഡി.പി നിലപാടാണെന്ന് കരുതുന്നില്ല: മുല്ലപ്പള്ളി
ആലപ്പുഴ: കോണ്‍ഗ്രസിനെതിരായ വെള്ളാപ്പള്ളിയുടെ നിലപാട് എസ്.എന്‍.ഡി.പിയുടേതാണെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
വെള്ളാപ്പള്ളിയുടേത് വ്യക്തിപരമായ നിലപാട് മാത്രമാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഫാസിസ്റ്റ് അനുകൂല നിലപാട് എന്‍.എസ്.എസ് സ്വീകരിക്കുമെന്ന് കരുതുന്നില്ല. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിവേകിയായ നേതാവാണ്. കേരളത്തില്‍ ചലനം സൃഷ്ടിക്കുന്ന ശ്രദ്ധേയമായ നിലപാട് സുകുമാരന്‍ നായര്‍ എടുക്കുമെന്നാണ് കരുതുന്നത്.
ഹിംസയെ ഉപവസിക്കുന്ന നേതാവാണ് പിണറായി വിജയന്‍. ആര്‍.എസ്.എസിനോടുള്ള കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും നിലപാട് ആളുകള്‍ക്ക് നന്നായി അറിയാം. മുഖ്യമന്ത്രിയും സി.പി.എം എം.പിമാരും ഒളിഞ്ഞും തെളിഞ്ഞും ആര്‍.എസ്.എസിനെ സഹായിക്കുകയാണ്. ആര്‍.എസ്.എസ് വിഷയത്തില്‍ കോടിയേരി ബാലൃഷ്ണനുമായി സംവാദത്തിന് തയാറാണ്. ആര്‍.എസ്.എസ് - ബി.ജെ.പി വോട്ട് കോണ്‍ഗ്രസിന് ആവശ്യമില്ല. ആവശ്യമുണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥികള്‍ പാട്ടുപാടുന്നതില്‍ ഒരു തെറ്റുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് പാട്ടുകളിലൂടെയാണ്. ജീര്‍ണത ബാധിച്ച സി.പി.എമ്മിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി സി.പി.എം മാറി.
ഹിംസയുടെ രാഷ്ട്രീയംകൊണ്ട് സി.പി.എം തകരാന്‍ പോകുകയാണ്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകം നടക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. സ്ത്രീകള്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."