അനധികൃത ബി.പി.എല്‍ കാര്‍ഡ്: തിരിച്ചു നല്‍കാന്‍ ഇന്നു കൂടി അവസരം
മലപ്പുറം: ജില്ലയില്‍ അനര്‍ഹമായി ഉപയോഗിക്കുന്ന ബി.പി.എല്‍ കാര്‍ഡുകള്‍ തിരികെ നല്‍കി എ.പി.എല്‍ കാര്‍ഡാക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. ഇതുവരെ 7917 ബി.പി.എല്‍ കാര്‍ഡുകള്‍ എ.പി.എല്‍ ആയി പരിവര്‍ത്തനം ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1000 ചതുരശ്ര അടിയ്ക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീട്, നാലു ചക്ര വാഹനം, ഒരേക്കര്‍ ഭൂമി, സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ ജോലി ഇതിലേതെങ്കിലുമുള്ളവര്‍ ബി.പി.എല്‍ കാര്‍ഡിനര്‍ഹരല്ല. അനര്‍ഹരായ ബി.പി.എല്‍ കാര്‍ഡുടമകളുണ്ടെങ്കില്‍ അവസരം പ്രയോജനപ്പെടുത്തി ഇന്ന് തന്നെ എ.പി.എല്‍ കാര്‍ഡാക്കി മാറ്റി വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.പി. നോര്‍ബര്‍ട്ട് അറിയിച്ചു. അതിനു ശേഷം കണ്ടെത്തുന്ന അനര്‍ഹരായ ബി.പി.എല്‍ കാര്‍ഡുടമകള്‍ 1955ലെ ആവശ്യ സാധന നിയമ പ്രകാരം നിയമ നടപടിക്ക് വിധേയരാവും. കൂടാതെ ഇതുവരെ അനര്‍ഹമായി കൈപ്പറ്റിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വില സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കുന്നത് കൂടാതെ തടവും പിഴയും വിധിക്കാനും വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."