ദമ്പതികളെ കാണാതായിട്ട് രണ്ടാഴ്ച: ദുരൂഹത നീക്കാനാവാതെ പൊലിസ്
കോട്ടയം: ദമ്പതികളെ കാണാതായിട്ട് ഇന്ന് രണ്ടാഴ്ച്ച തികയുമ്പോഴും ദുരൂഹത നീക്കാനാവാതെ പൊലിസ്. അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെങ്കിലും സംഭവത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കാണാതായ ദിവസം രാത്രി 9.15ന് ഇവര്‍ സഞ്ചരിച്ച വാഗണ്‍ ആര്‍ കാര്‍ ഇല്ലിക്കല്‍ കടന്നു പോയി എന്ന ഒരു തെളിവ് മാത്രമാണ് ഇതുവരെ പൊലിസിന് ലഭിച്ചത്. ഒരു വീടിന്റെ സിസിടിവിയിലാണ് കാര്‍ കടന്നു പോകുന്ന ദൃശ്യമുള്ളത്. അറുപറ മുതല്‍ കുമളിവരെയുള്ള സിസിടിവികള്‍ പൊലിസ് പരിശോധിച്ചു. ഒരിടത്തും ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനായില്ല.
കോട്ടയത്തു നിന്ന് തെക്കോട്ടും വടക്കോട്ടുമുള്ള റോഡില്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഒരിട്ടത്തു നിന്നും കാര്‍ കണ്ടെത്താനായില്ല. അതിനാല്‍ കോട്ടയം വിട്ട് ഇവര്‍ പോയിട്ടുണ്ടോ എന്ന സംശയം ഉറപ്പിക്കുകയാണ് പൊലിസ്. അതിനാല്‍ വീണ്ടും ആറ്റിലും കായലിലും തെരച്ചില്‍ നടത്താനുള്ള തീരുമാനത്തിലാണ് പൊലിസ്.
ആരും അറിയാതെ പ്രാര്‍ഥനാ നിരതരായി ഏതാനും ദിവസം കഴിയാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ദമ്പതികളെക്കുറിച്ച് യാതൊരു സൂചനകളും ലഭ്യമല്ലാതായതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയേക്കുമെന്ന അഭ്യൂഹം പരിന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ അങ്ങനെയൊരു തീരുമാനമുണ്ടായിട്ടില്ല എന്നാണ് ജില്ലാ പൊലിസ് ചീഫ് എന്‍. രാമചന്ദ്രന്‍ വ്യക്തമാക്കുന്നത്. അന്വേഷണം ഒന്നുകൂടി ശക്തിപ്പെടുത്തിയെന്നും അദേഹം അറിയിച്ചു. വലിയ പൊലിസ് സംഘം ഇപ്പോഴും അന്വേഷണ രംഗത്തുണ്ട്. കഴിഞ്ഞ ആറിന് രാത്രി ഒമ്പതോടെ കോട്ടയം ടൗണിലേക്ക് ഭക്ഷണം വാങ്ങാനെന്നു പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്.
വീടിനുസമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകള്‍ക്കു മുമ്പു വാങ്ങിയ മാരുതി വാഗണ്‍ ആര്‍ ഗ്രേ കളര്‍ കാറിലാണ് പോയത്. കെ.എല്‍ അഞ്ച് എജെ 7183 എന്ന താത്കാലിക രജിസ്‌ട്രേഷന്‍ നമ്പരാണു കാറിന്. അന്വേഷണത്തിന്റെ ഭാഗമായി കോട്ടയത്തും പരിസരങ്ങളിലുമുള്ള ആറും തോടും പരിശോധിച്ചു. പാതാളകരണ്ടി ഉപയോഗിച്ചാണ് വെള്ളത്തില്‍ പരിശോധന നടത്തിയത്. വേമ്പനാട് കായലിലും പരിശോധന നടത്തി. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനു സമീപമുള്ള രണ്ടു ഹോട്ടലുകളില്‍ ദമ്പതികള്‍ പലപ്പോഴും ഭക്ഷണം വാങ്ങാന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ അന്നേ ദിവസം ഇവര്‍ ഹോട്ടലില്‍ എത്തിയിട്ടില്ല എന്നാണ് അന്വേഷണത്തില്‍ അറിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."