HOME
DETAILS
MAL
അനധികൃത സ്വത്ത് സമ്പാദനം: തച്ചങ്കരിയുടെ ഹരജി തള്ളി
backup
June 11 2020 | 02:06 AM
വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. സ്റ്റേ നിഷേധിച്ച കോടതി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി. കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പുനഃപരിശോധനാ ഹരജിയുമായി തച്ചങ്കരി ഹൈക്കോടതിയിലെത്തിയത്.
വിടുതല്‍ഹരജി മെയ് 29നാണ് കോട്ടയം വിജിലന്‍സ് കോടതി തള്ളിയത്. തച്ചങ്കരിക്കെതിരേ ആവശ്യമായ തെളിവുണ്ടെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
2003-07 കാലത്ത് ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ സമ്പാദിച്ചെന്നാണ് കേസ്. എന്നാല്‍, ഈ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് തച്ചങ്കരിയുടെ വാദം. തൃശൂര്‍ സ്വദേശി പി.ഡി ജോസ് നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."