ദുരൂഹതയൊഴിയാതെ ഡല്‍ഹി കൂട്ട മരണം; തൂങ്ങിമരിക്കാന്‍ പത്തുപേര്‍ ഉപയോഗിച്ചത് അഞ്ചു സ്റ്റൂളുകള്‍
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദരൂഹത വിട്ടൊഴിയുന്നില്ല. തൂങ്ങിമരിക്കാന്‍ ഇവര്‍ പരസ്പരം സഹായിച്ചതായാണ് ഇപ്പോള്‍ പൊലിസ് സംശയിക്കുന്നത്. തൂങ്ങിമരിക്കാനായി പത്തുപേരും കൂടി അഞ്ചു സ്റ്റൂളുകളാണ് ഉപയോഗിച്ചത് എന്നതാണ് പൊലിസിന്റെ സംശയം ബലപ്പെടുത്തുന്നത്. ഇത് വ്യക്തമാക്കുന്ന കുറിപ്പുകള്‍ വലിയ ബാഗില്‍ നിന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു.
കണ്ടെത്തിയ കുറിപ്പുകളില്‍ എല്ലാവരോടും കൈ കെട്ടി ക്രിയകള്‍ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവര്‍ പരസ്പര സഹായത്താല്‍ കൈകള്‍ കെട്ടിയുണ്ടാവാമെന്ന് പൊലിസ് പറയുന്നു. കൊല്ലപ്പെട്ട നാരായണ്‍ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണുകിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. മരിച്ചതിന്റെ തലേദിവസം ഇവര്‍ 20 റൊട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവര്‍ക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്.
നാരായണ്‍ ദേവിയുടെ മകന്‍ ലളിതാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. മരിക്കേണ്ട വിധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. 2015 മുതല്‍ ഇയാള്‍ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയെന്നാണ് കരുതുന്നത്. മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കുന്നതായി ഇയാള്‍ക്ക് ഇനുഭവപ്പെട്ടിരുന്നുവെന്ന് കുറിപ്പുകള്‍ വ്യക്തമാക്കുന്നു. പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ചാണത്രെ ഇയാള്‍ കാര്യങ്ങള്‍ നീക്കിയിരുന്നത്. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നും കുറിപ്പിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."