ആര്‍.എസ്.എസിനെ രക്ഷപ്പെടുത്താന്‍ ചെന്നിത്തലയുടെ ശ്രമം: പി ജയരാജന്‍
കണ്ണൂര്‍: സംഘര്‍ഷത്തിനു തുടക്കംകുറിച്ച് നിഷ്ഠൂരമായ കൊലനടത്തിയ ആര്‍.എസ്.എസിനെ രക്ഷപ്പെടുത്താനാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇതിന്റെ ഭാഗമായാണു കണ്ണൂരില്‍ സി.പി.എം അക്രമമാണെന്നു നിയമസഭയില്‍ ചെന്നിത്തല പ്രസ്താവിച്ചത്. സമാധാനം നിലനില്‍ക്കെയാണു പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ ആര്‍.എസ്.എസുകാര്‍ വീട്ടില്‍കയറി കൊലപ്പെടുത്തിയത്. നേതൃത്വം ആസൂത്രണം ചെയ്ത കൊലയാണിതെന്ന് വ്യക്തമാണ്. ഇതാണു തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതു വഴി ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് മറച്ചുവയ്ക്കാനാണു ശ്രമം. ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനടിയില്‍ ഒളിപ്പിച്ച ആര്‍.എസ്.എസിന്റെ കാക്കി നിക്കര്‍ അഴിച്ചുവയ്ക്കുന്നതാണു നാടിനു നല്ലതെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."