HOME
DETAILS
MAL
കരാര്‍ പാലിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തെ യു.ഡി.എഫില്‍നിന്ന് പുറത്താക്കണം: ജോസഫ് വിഭാഗം
backup
June 11 2020 | 02:06 AM
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് സ്ഥാനം കരാര്‍ പ്രകാരം രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ജോസ് കെ. മാണിയെയും കൂട്ടരെയും യു.ഡി.എഫില്‍നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പി.ജെ ജോസഫ് വിഭാഗം.
ഇടതു പക്ഷത്തേക്കു പോകാനുള്ള ജോസ് വിഭാഗത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് കരാര്‍ അംഗീകരിക്കാന്‍ ജോസ് പക്ഷം തയാറാവാത്തതെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍ഡ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
തങ്ങള്‍ക്കൊപ്പം ഉള്ള ജില്ല പഞ്ചായത്ത് അംഗങ്ങള്‍ മറുകണ്ടം ചാടിയവരല്ല. യഥാര്‍ഥ കേരള കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്നങ്ങളെ തുടര്‍ന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വമാണ് കരാര്‍ ഉണ്ടാക്കിയത്. കെ.എം മാണി ജീവിച്ചിരുന്ന കാലത്തെ കരാര്‍ മാത്രമേ അംഗീകരിക്കൂ എന്നാണ് ജോസ് വിഭാഗത്തിന്റെ പിടിവാശി. എന്നാല്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഈ കരാര്‍ അട്ടിമറിച്ചവരാണ് ജോസും കൂട്ടരുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."