കാഴ്ച ലഭിക്കാന്‍ എട്ടു വയസുകാരന് വിധേയനായത് 50 ശസ്ത്രക്രിയകള്‍ക്ക്
റിയാദ്: നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ എട്ടു വയസുകാരന് വിധേയനായത് 50 ശസ്ത്രക്രിയകള്‍ക്ക്. ഒടുവില്‍ ലക്ഷ്യം സഫലമായി. ഡാനിഷ് എന്ന ഡച്ചു ബാലനാണ് ശസ്ത്രക്രിയകള്‍ക്കൊടുവില്‍ വര്ണതീരമണഞ്ഞത്. സഊദിയിലെ പ്രശസ്ത കണ്ണാശുപത്രിയില്‍ നടന്ന ഓപ്പറേഷനിലാണ് കുട്ടിയുടെ കാഴ്ച്ച തിരിച്ചുകിട്ടിയത്. രണ്ടണ്ടാം വയസിലാണ് പാരമ്പര്യ രോഗം റെറ്റിനയെ ബാധിക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ നേത്രരോഗ വിദഗ്ധരുടെ നിര്‍ദേശാനുസരണം 50 തവണ ശസ്ത്രക്രിയക്ക് വിധേയമാകുകയായിരുന്നു. ഇതില്‍ നാല് ശാസ്ത്രക്രിയകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായാണ് നടന്നത്. എന്നാല്‍, അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ ബാലന്റെ പിതാവിന്റെ സുഹൃത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് സഊദിയില്‍ പരിശോധനക്കായി എത്തിയത്. ഇവിടെ റിയാദിലെ ഖാലിദ് ഐ സ്പെഷാലിറ്റി ആശുപത്രിയിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."