HOME
DETAILS
MAL
'ഭയങ്കര ചൂടാണ് യുവര്‍ ഓണര്‍' കോട്ടും ഗൗണുമില്ലാതെ അഭിഭാഷകന് വാദിക്കാനെത്തി; പറ്റില്ലെന്ന് ജഡ്ജി
backup
March 28 2019 | 02:03 AM
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് കോട്ടും ഗൗണുമില്ലാതെ കോടതിയില്‍ എത്തിയ അഭിഭാഷകന് വാദം പറയാന്‍ കോടതി അനുമതി നല്‍കിയില്ല.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അഭിഭാഷകന് യൂനിഫോം ധരിക്കാതെയെത്തിയത്. വേനല്‍ക്കാലത്ത് കോട്ടും ഗൗണും ധരിക്കുന്നതില്‍ നിന്ന് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇളവ് നല്‍കിയിട്ടുണ്ടെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. കോട്ടും ഗൗണും ധരിക്കാത്ത അഭിഭാഷകര്‍ക്ക് കക്ഷിക്കു വേണ്ടി ഹാജരാകാനോ വാദം പറയാനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
മറ്റുള്ള അഭിഭാഷകരെ പോലെ കോട്ടും ഗൗണും ധരിച്ചു വന്നാല്‍ മാത്രമേ താന്‍ കേസില്‍ വാദം കേള്‍ക്കൂവെന്നും ജില്ലാ ജഡ്ജി നിലപാടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."