HOME
DETAILS
MAL
ഇത് 'അപകടപ്പാലം' പ്രവൃത്തി നടത്താതെ കരാറുകാരന്, കൈമലര്‍ത്തി അധികൃതര്‍
backup
July 04 2018 | 05:07 AM
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തില്‍ പൂഴിത്തോട്ടിലെ തൂക്കൂപാലം അപകടഭീഷണി ഉയര്‍ത്തുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. നാദാപുരം മണ്ഡലത്തിലെ മരുതോങ്കര എക്കല്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന കടന്തറ പുഴക്ക് കുറുകെയുള്ള തൂക്കുപാലമാണ് ദ്രവിച്ച് അപകട ഭീഷണി ഉയര്‍ത്തുന്നത്.
എന്നാല്‍ തടികൊണ്ടു വര്‍ഷം തോറും പുനര്‍നിര്‍മിക്കുന്ന ഈ പാലത്തിന് ഫണ്ടു വകയിരുത്തി കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണു അധികൃതര്‍ പറയുന്നത്. എന്നാല്‍ കരാറുകാരന് പ്രവൃത്തിയും ആരംഭിച്ചിട്ടില്ല.
രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ നിരവധി യാത്രക്കാരാണ് ദിനം പ്രതി കടന്നുപോകുന്നത്. എന്നാല്‍ പാലം ഏത് നിമിഷവും തകരുമെന്ന് നിലയിലുള്ളപ്പോഴും നടപടിയെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരേ പ്രതിഷമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."