കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ചാടിപ്പോയി
പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച രോഗി രക്ഷപ്പെട്ടു. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് രക്ഷപ്പെട്ടത്. ഈ മാസം അഞ്ചാം തീയതി മുതലാണ് ഇയാളെ കാണാതായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ അവസാനമായി വിശാഖപട്ടണത്ത് ഉണ്ടായിരുന്നതായി സൈബര്‍ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 31നാണ് വയറുവേദനയെ തുടര്‍ന്ന് മധുര സ്വദേശിയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവം ശേഖരിച്ച് പരിശോധന നടത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു. അന്ന് രാത്രി തന്നെ ലോറിയുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. പിന്നീട് പലതവണ രോഗിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാലക്കാട് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വീഴ്ച.
കൊവിഡ് ആശുപത്രിയില്‍ നിന്ന് രോഗി ചാടിപ്പോയത് ഗുരുതര പിഴവായാണ് വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."