പുതിയ തലമുറക്ക് ചേര്‍ന്ന പദ്ധതികള്‍ അജന്‍ഡയാക്കണം: സാദിഖലി തങ്ങള്‍
കോഴിക്കോട്: പുതിയ തലമുറക്ക് ചേര്‍ന്ന പദ്ധതികളാണ് മഹല്ല് കമ്മിറ്റികളും സംഘടനകളും അജന്‍ഡയാക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
മലബാര്‍ കേന്ദ്രമായി പന്നിക്കോട്ട് സ്ഥാപിക്കുന്ന ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയുടെ പദ്ധതി ലോഞ്ചിങ് കോഴിക്കോട് ഹോട്ടല്‍ കിങ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനത്തിനു വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന ന്യൂജനറേഷന് ശരിയായ മാര്‍ഗം കാണിച്ചു കൊടുക്കേണ്ടത് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ബാധ്യതയാണ്. ഇക്കാര്യം നിര്‍വഹിക്കുന്നതോടൊപ്പം കാലം ആവശ്യപ്പെടുന്ന പദ്ധതികള്‍ കൂടിയാണ് ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി വിഭാവനം ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം മുഖ്യപ്രഭാഷണം നടത്തി. കെ.വി അബ്ദുറഹ്മാന്‍, പി.ജി മുഹമ്മദ്, എന്‍ജിനീയര്‍ എം. മുഹമ്മദ്, എ.കെ അബ്ദുല്‍ ഗഫൂര്‍ ഫൈസി, ശുഹൈബ് വാഫി, മുഹമ്മദ് മാസ്റ്റര്‍ വെട്ടുപാറ, വൈത്തല അബൂബക്കര്‍, എസ്.എ നാസര്‍ പ്രസംഗിച്ചു. ടി.കെ അബ്ദുല്‍ കരീം സ്വാഗതവും സുബൈര്‍ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു. ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് മീറ്റില്‍ ചെയര്‍മാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും ജനറല്‍ കണ്‍വീനറായി കെ. മോയിന്‍കുട്ടി മാസ്റ്ററെയും ട്രഷററായി പട്ടോത്ത് വി അബ്ദുറഹ്മാനെയും തിരഞ്ഞെടുത്തു. ഇബ്രാഹിം ഹാജി തിരൂര്‍, ഉമ്മര്‍ ഹാജി ചെറൂപ്പ, എന്‍ജിനീയര്‍ എം. മുഹമ്മദ്, കെ. അബ്ദുസ്സലാം മാസ്റ്റര്‍ വെട്ടുപാറ (വൈസ് പ്രസിഡന്റുമാര്‍), സുബൈര്‍ നെല്ലിക്കാപ്പറമ്പ് (വര്‍ക്കിങ് കണ്‍വീനര്‍), ടി.കെ അബ്ദുല്‍ കരീം, ശിഹാബ് കാട്ടുമുറി ( ഗാലക്‌സി), നിസാര്‍ പിലാശേരി (കണ്‍വീനര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."