കേരള സര്‍വകലാശാല കലോത്സവം; കാര്യവട്ടം സര്‍വകലാശാല കാംപസില്‍ പുരോഗമിക്കുന്നു
കഴക്കൂട്ടം: കേരള സര്‍വകലാശാല കലോത്സവം കാര്യവട്ടം സര്‍വകലാശാല കാംപസില്‍ പുരോഗമിക്കുന്നു. രണ്ടാം ദിവസമായ ഇന്നലെ ഒന്‍പതു വേദികളിലായി 25 ഇനങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്. രാത്രി ഏറെ വൈകിയും മത്സരങ്ങള്‍ നടന്നു. തിരുവാതിര ഒന്നാം സ്ഥാനം ആള്‍ സെയിന്‍സ് കോളജും, രണ്ടാം സ്ഥാനം വഴുതക്കാട് വുമണ്‍സ് കോളജും കരസ്ഥമാക്കി. കഥകളി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം വിഷ്ണു റാം( എസ്.എന്‍ കോളേജ് ചെമ്പഴന്തി) രണ്ടാം സ്ഥാനം മാവേലിക്കര ബിഷപ്പ് മൂര്‍ കോളജിലെ അഭിനന്ദും കരസ്ഥമാക്കി.
കഥകളി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിമണ്‍സ് കോളജിലെ സൗപര്‍ണിക പ്രദീപും, തോന്നയ്ക്കല്‍ എ.ജെ കോളേജിലെ സുല്‍ത്താന നജീബും കരസ്ഥമാക്കി. ഗസല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം സ്വാദി തിരുന്നാള്‍ സംഗീത കോളജിലെ ദേവാനന്ദും രണ്ടാം സ്ഥാനം വിളപ്പില്‍ സരസ്വദി കോളജിലെ സാരംഗ് സുനിലും ഗസല്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അനാഘ ഒന്നാം സ്ഥാനം വഴുതക്കാട് വുമണ്‍സ് കോളജിലെ ആതിര മുരളിയും കരസ്ഥമാക്കി.
മോഹിനിയാട്ടം ഒന്നാം സ്ഥാനം നാലാഞ്ചിറ മാര്‍ ഇവാനിയസിലെ അനഘ കൃഷ്ണനും രണ്ടാം സമ്മാനം വഴുതക്കാട് വുമണ്‍സ് കോളജിലെ പാര്‍വതിയും കരസ്ഥമാക്കി. വീണയില്‍ ഒന്നാം സ്ഥാനം നിരമണ്‍കര എന്‍.എസ്സ്.സ് കോളജിലെ കൃതി എസ്. രാജും രണ്ടാം സമ്മാനം ശ്രീകാര്യം ലയോള കോളജിലെ പല്ലവി കൃഷ്ണയും കരസ്ഥമാക്കി. മാപ്പിളപ്പാട്ട് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റിയിലെ റിയാസും രണ്ടാം സ്ഥാനം ജിജോ ജെ.എസ് (എസ്.എന്‍ കോളജ് കൊല്ലം) കരസ്ഥമാക്കി.
മാപ്പിളപ്പാട്ട് പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം അഫ്‌ന ഷാനവാസ്( വുമണ്‍സ് കോളജ് വഴുതക്കാട്), രണ്ടാം സ്ഥാനം ആയിഷ (ടി.കെ എം കോളജ് കൊല്ലം), മോണോ ആക്ട് ആണ്‍കുട്ടികള്‍ ഒന്നാം സമ്മാനം സൂര്യന്‍ ഗോപന്‍ ( ഫാത്തിമ മാതാ നാഷണല്‍ കോളേജ് കൊല്ലം ) രണ്ടാം സ്ഥാനം അലന്‍ അച്ചന്‍കുന്ന്(മാര്‍ ഇവാനിയസ് കോളേജ് നാലാഞ്ചിറ) അഫ്‌സല്‍ ഷാ(എം.എസ്.എം കോളജ് കായംകുളം) എന്നിവര്‍ പങ്കിട്ടു.തമിഴ് പ്രസംഗം ഒന്നാം സ്ഥാനം
പി.ശുഭ (യൂണിവേഴ്‌സിറ്റി കോളജ്), രണ്ടാം സ്ഥാനം ബി.ദിനേശ് ( ഗവ. കോളജ് ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ തൈക്കാട്) പദ്യം ചൊല്ലല്‍ ഇംഗ്ലീഷ് ഒന്നാം സ്ഥാനം അന്‍ഷിഖ പോള്‍ ( ഗവ. ലോ കോളജ് തിരുവനന്തപുരം) ഐശ്വര്യ ലക്ഷ്മി (കെ ഐ റ്റി റ്റി എസ് തെക്കാട്) എന്നിവര്‍ പങ്കിട്ടു.പദ്യം ചൊല്ലല്‍ തമിഴ് ഒന്നാം സ്ഥാനം പ്രവീണ്‍ (യൂണിവേഴ്‌സിറ്റി തിരുവനന്തപുരം) രണ്ടാം സ്ഥാനം ശ്രീദേവി. എസ് (റ്റി കെ എം എം കോളേജ് നങ്ങ്യാര്‍കുളങ്ങര) ,അയന സൂരി (എസ് എന്‍ കോളേജ് പുനലൂര്‍) എന്നിവര്‍ പങ്കിടു.
മല്‍സരങ്ങള്‍ പലതും പുലര്‍വരെ നീണ്ടു.കഠിനമായ ചൂട് കാരണം വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടി ഇത് മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഏറെ വലച്ചു. സംഘാടക പിഴവാണ് മത്സരങ്ങള്‍ പലതും വൈകാന്‍ കാരണമെന്നാണ് ആരോപണം. എന്നാല്‍ മത്സരാര്‍ഥികളുടെ ബാഹുല്യമാണ് കാലതാമസം വരാന്‍ കാരണമെന്നാണ് സംഘാടകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."