ജനറിക് മരുന്നുകള്‍ കുറിക്കുന്നത് നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നത് നിര്‍ബന്ധമാക്കി കൊണ്ട് നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂറത്തില്‍ ആശുപത്രി ഉദ്ഘാടനം ചെയ്യവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ജനറിക് മരുന്നുകള്‍ വില കുറഞ്ഞവയാണ്. സാധാരണക്കാര്‍ക്ക് അത്യാവശ്യമാണിത്. സര്‍ക്കാര്‍ ഇതിനായി നിയമം കൊണ്ടുവരും.
ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് കുറിക്കുന്നത് ആവശ്യമായ ജനറിക് മരുന്നുകളാണോയെന്ന് പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മരുന്നുകള്‍ക്ക് കനത്ത വിലയാണ് ഈടാക്കുന്നത്. ഡോക്ടര്‍മാര്‍ മരുന്നു ലോബികള്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തന്റെ സര്‍ക്കാര്‍ അങ്ങനെയല്ല. പ്രിസ്ക്രിപ്ഷനില് വില കുറഞ്ഞ മരുന്നുകള്‍ തന്നെയാണ് എഴുതുന്നതെന്ന് ഉറപ്പാക്കും. എഴുന്നൂറു പ്രധാനപ്പെട്ട മരുന്നുകള്‍ നിശ്ചിത വില തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."