മെഡിക്കല്‍ ക്യാംപ് ആരംഭിച്ചു
മൂവാറ്റുപുഴ: സര്‍വശിക്ഷാ അഭിയാന് മുവാറ്റുപുഴ ബി.ആര്.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാംപ് ആരംഭിച്ചു. കാഴ്ച്ച പരിമിതി അനുഭവിക്കുന്ന കുട്ടികളുടെ പരിശോധനയ്ക്ക് നേത്ര രോഗ വിദഗ്ധ ഡോ. നീന നേതൃത്വം നല്കി. ക്യാംപിന്റെ ഉദ്ഘാടനം മുനിസിപ്പില്‍ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരന് നിര്‍വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ് കുമാര്‍, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, കൗണ്‍സിലര്‍ ഷൈല അബ്ദുള്ള, ഡി.പി.ഒ എസ് സന്തോഷ്കുമാര്‍, എ.ഇ.ഒ പി സുരേന്ദ്രന് , ബി.പി.ഒ ആശാ ദേവദാസ്. ഹെഡ്മിസ്ട്രസ് എന്‍.ആര് അമ്മിണി, റിസോഴ്സ് ടീച്ചര്‍ റെജി ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഇന്ന് കേള്‍വി കുറവ്, അസ്ഥി വൈകല്യം, ബുദ്ധിപരമായ പ്രശ്നങ്ങള്‍ എന്നീ വിഭാഗങ്ങളിലായി പരിശോധന നടക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."