വിഷുവിന് ശബരിമല ക്ഷേത്രം നേരത്തെ തുറന്നത് ആചാരലംഘനമെന്ന്
പത്തനംതിട്ട: സുരക്ഷാവീഴ്ച ഉണ്ടായെന്ന ആക്ഷേപത്തിനു പിന്നാലെ വിഷുവിന് ശബിമല ക്ഷേത്രം നേരത്തെ തുറന്നതു സംബന്ധിച്ചും വിവാദം. നേരത്തെ ക്ഷേത്രം തുറന്നത് ആചാരവിരുദ്ധമാണെന്നാരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ഇതു സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
പത്തിന് വൈകിട്ട് അഞ്ചിന് നട തുറക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിഷു പ്രമാണിച്ച് പത്തിന് പുലര്‍ച്ചെ അഞ്ചിന് നട തുറന്നതാണ് വിവാദമായത്. എന്നാല്‍ തന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമയം മാറ്റിയത് എന്നാണ് ദേവസ്വം ബോര്‍ഡ് നല്കുന്ന വിശദീകരണം. ഇത് ആചാരലംഘനം അല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിശദീകരണം സംഘടനകള്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട പടി പൂജ എങ്ങനെ നടത്തിയെന്നതു സംബന്ധിച്ചും സംഘടനകള്‍ സംശയം ഉന്നയിക്കുന്നു.
ഇടതുപക്ഷ പ്രതിനിധിയായ കെ.രാഘവനും ആചാരലംഘനത്തിന് എതിരേ അന്വേഷണം വേണമെന്ന നിലപാടിലാണ്. ദേവസ്വം കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ദേവസ്വം മന്ത്രിക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."